
അമ്പലപ്പുഴ : അമ്പലപ്പുഴയിൽ ഡി.വൈ.എസ്.പി.ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സർക്കിൾ ഓഫീസ് നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഓഫീസ് .അമ്പലപ്പുഴ, പുന്നപ്ര ,എടത്വ, നെടുമുടി, പുളിങ്കുന്ന്, രാമങ്കരി, കൈനടി, തോട്ടപ്പള്ളി തീരദേശ പൊലീസ് എന്നീ സ്റ്റേഷനുകൾ ഇനി മുതൽ അമ്പലപ്പുഴ സബ് ഡിവിഷൻ ഓഫീസിന് കീഴിലായിരിക്കും പ്രവർത്തിക്കുക. പുതിയ ഡിവൈ.എസ്.പിയായി ബിജു പൗലോസിനെ നിയമിച്ചു.സംസ്ഥാനത്ത് ഇതുൾപ്പെടെ 25 സബ് ഡിവിഷൻ ഓഫീസുകളാണ് വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സബ് ഡിവിഷൻ ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പൊലീസ് മേധാവി ജയദേവ്, പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്.സുദർശനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ രതീഷ്, ആർ.ജയരാജ്, അമ്പലപ്പുഴ സി.ഐ എം.ജി. വിനോദ്, എസ്.ഐ ഹാഷിം.എ.എച്ച് എന്നിവർ പ്രസംഗിച്ചു.