പൂച്ചാക്കൽ : ആരോഗ്യ മേഖലക്കും, വനിതകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ച് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻറ് സ്മിതാ ദേവാനന്ദൻ അവതരിപ്പിച്ചു. പ്രസിഡൻറ് പി.എം.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇനങ്ങളിലായി ആകെ 46,06,52285 രൂപ വരവും, 45,99,02858 രൂപ ചെലവും 7, 49,427 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് .
വനിതാ ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകുന്നതിനായി 15 ലക്ഷം രൂപയും, കാലിത്തീറ്റ സബ്സിഡിക്കായി 12 ലക്ഷവും, പച്ചക്കറി കർഷകർക്കായി 7 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി 10 ലക്ഷം രൂപയും അങ്കണവാടികൾ വയോവാടികളാക്കാൻ 3 ലക്ഷം രൂപയും അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന് 12 ലക്ഷം രൂപയും വകയിരുത്തി.
അംഗങ്ങളായ പി.എസ്.ഷാജി, ബിനിതാ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം.ദിപീഷ്, രജിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.