award
ശാഖായോഗം പ്രസിഡന്റ് സോമനാഥൻ തോണ്ട് തറയിൽ ക്യാഷ് അവാർഡ് വിതരണം നടത്തി .

മുതുകുളം :പുതിയവിള വടക്കൻ കോയിക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുതിയവിള 283-ാം നമ്പർ എസ് .എൻ .ഡി.പി ശാഖാ യോഗത്തിന്റെ പരിധിയിൽ നിന്നും എസ് .എസ് .എൽ .സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് സോമനാഥൻ തോണ്ട് തറയിൽ കാഷ് അവാർഡ് വിതരണം നടത്തി. സെക്രട്ടറി രഘു ആകാശ് ഭവനം, വൈസ് പ്രസിഡന്റ് ഷാജി ,കമ്മിറ്റിയംഗങ്ങളായ രാജ്മോഹൻ തമ്പി, രമണൻ,സുകുമാരൻ, ചന്ദ്രൻ, രവി എന്നിവർ പങ്കെടുത്തു.