വള്ളികുന്നം: ബൈക്കിടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. വള്ളികുന്നം കടുവുങ്കൽ തറയിൽ പുത്തൻവീട്ടിൽ ശിവാനന്ദൻ (75) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 7.30 ന് വീടിന് മുന്നിലുള്ള റോഡിൽ കടേയ്ക്കൽ ചന്തയ്ക്ക് സമീപത്തു കൂടെ നടന്നു പോകുമ്പോൾ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശിവാനന്ദനെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ശിവാനന്ദന്റെ സഹോദരൻ തഴവ തറവീട്ടിൽ ബാലകൃഷ്ണന്റെ ഭവനത്തിൽ നടക്കും. ഭാര്യ: സുശീല . മക്കൾ: കാർത്തികേയൻ, ലളിത,സദാശിവൻ, അജയകുമാർ. മരുമക്കൾ: അജിത, സിന്ധു , സിന്ധു അജയൻ , പരേതനായ സരസൻ.