ചാരുംമൂട് : താമരക്കുളം പഞ്ചായത്തി​ന് 2021-22 വർഷത്തേയ്ക്ക് 218964176 വരവും 217103000 ചിലവും 1861176 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ് ജറ്റ് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അവതരിപ്പിച്ചു. പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഉത്പാദന മേഖലയുമായി സംയോജിപ്പിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ശതമാനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുക, ഇരപ്പൻ പാറയിലും വയ്യാങ്കരച്ചിറയിലും ശലഭോദ്യാനങ്ങൾ നിർമ്മിക്കുക എന്നീ പദ്ധതി​കൾ ബഡ്ജറ്റി​ലുണ്ട്.

ലൈഫ് ഭവന പദ്ധതിക്ക് 45 ലക്ഷം രൂപയും ആട് ഗ്രാമം പദ്ധതി​യ്ക്ക് 16 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷവും ചെലവഴിക്കും. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി 25 ലക്ഷം രൂപയും മാലിന്യനിർമ്മാർജനത്തിന് 10 ലക്ഷം രൂപയും റോഡ് വികസനത്തിന് 1.6 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.