ആലപ്പുഴ : ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രംതുരുത്തിച്ചിറ റോഡ് മന്ത്രി ജി സുധാകരൻ ഗതാഗതത്തിനായി തുറന്നുകൊടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.10 കോടി രൂപ ചെലവിൽ നിർമ്മിച്ച കഞ്ഞിപ്പാടത്തെ വട്ടപ്പായിത്ര ക്ഷേത്രം മുതൽ തുരുത്തിച്ചിറ വരെ 1240 മീറ്റർ നീളം വരുന്ന റോഡാണ് ഉദ്ഘാടനം ചെയ്തത്.
വട്ടപ്പായിത്ര ക്ഷേത്രത്തിനു സമീപം ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിനു, ബ്ലോക്ക് പഞ്ചായത്തംഗം വി.ആർ. അശോകൻ, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ എന്നിവർ പ്രസംഗിച്ചു.