resthouse-womens

ആലപ്പുഴ : അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പുതുതായി നിർമിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. പൊതുസ്ഥാപനങ്ങളിൽ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ജോലി ചെയ്യുന്നവർക്കും ജെൻഡർ ബഡ്ജറ്റിന്റെ ഭാഗമായി നിർമിക്കുന്ന സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ ഏറെ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം അഞ്ചു, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ഐ. നസീം, ഡിവൈ.എസ്.പി. വിദ്യാധരൻ, ഇൻസ്‌പെക്ടർ എം.ജി. വിനോദ് എന്നിവർ പ്രസംഗിച്ചു.