photo

ചേർത്തല: ജീപ്പിടിച്ച് പരിക്കേ​റ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നഗരസഭ 10 ാം വാർഡിൽ നടുവിലേഴത്ത് വീട്ടിൽ പരേതനായ ശശികുമാറിന്റെയും സുകുമാരിയമ്മയുടെയും മകൻ എസ്. ദിനു(38) ആണ് മരിച്ചത്. 16ന് വൈകിട്ട് 7.30 ഓടെ കൂ​റ്റുവേലി ജംഗ്ഷനിലായിരുന്നു അപകടം. കലവൂരിലെ കയർ കയ​റ്റുമതി സ്ഥാപനത്തിൽ ജൂനിയർ മാനേജരായിരുന്ന ദിനു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ പുത്തനമ്പലം ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേ​റ്റ ദിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ ഉച്ചയോടെ മരിച്ചു. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്​റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മാരാരിക്കുളം പൊലീസ് കേസെടുത്തു. ഭാര്യ: ശ്രീലക്ഷ്മി. സഹോദരൻ: പരേതനായ ദീപു.