ആലപ്പുഴ: കേരള സർവകലാശാലയുടെ സ്വാശ്രയസ്ഥാപനമായ ആലപ്പുഴയിലെ യു.ഐ.ടിയുടെ രജത ജൂബലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് കളർകോട് യു.ഐ.ടി സെമിനാർ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണവും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ.എച്ച്.ബാബുജാൻ സമ്മാനദാനവും നടത്തും.