
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ടൂറിസം പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ കളർകോട് ദ്വാരകയിൽ ദീപു കൃഷ്ണനെ (35)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ് അവധി എടുത്ത് കുടുംബത്തോടൊപ്പം മൂകാംബികയിൽ പോയ ദീപു 18ന് പുലർച്ചെയാണ് തിരിച്ചെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിൽ ഒറ്റയ്ക്ക് ഉറങ്ങാനായി പോയ ദീപു തൂങ്ങി മരിക്കുകയായിരുന്നു. വീടു പണിയെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതകളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് പറഞ്ഞു. ഭാര്യ: ഗായത്രി. മകൻ: അമ്പാടി