ആലപ്പുഴ: ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തി വരുന്ന വേറിട്ട പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ആർദ്രം മിഷൻ നൽകുന്ന ആർദ്രകേരളം പുരസ്‌കാരത്തിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അർഹമായി . 2018-19 വർഷം നടത്തിയ ആരോഗ്യ അനുബന്ധ പ്രവർത്തനങ്ങളും മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡ് നൽകിയത്.