ആലപ്പുഴ: കെ.എസ്.എഫ്.ഇ വിദ്യാശ്രീ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അദ്ധ്യക്ഷയായി. തിരഞ്ഞെടുത്ത 15 കുടുംബശ്രീ അംഗങ്ങൾക്ക് ചടങ്ങിൽ ലാപ്ടോപ് വിതരണം ചെയ്തു. കെ.എസ്.എഫ്.ഇ ഡയറക്ടർ പി.സി.പിള്ള, കുടുംബശ്രീ ഡി.എം.സി പ്രശാന്ത് ബാബു, വാർഡ് കൗൺസിലർ ബി.അജേഷ് എന്നിവർ സംസാരിച്ചു.