ചേർത്തല: നഗരത്തിന്റെ സമഗ്ര വികസനത്തിനായി റോട്ടറി ക്ലബ് തയ്യാറാക്കിയ കരട് പ്രോജക്ട് നിർദ്ദേശങ്ങൾ ചേർത്തല നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവന് ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സന്തോഷ്‌കുമാർ കൈമാറി. ആരോഗ്യം, മാലിന്യ സംസ്‌കരണം, ടൂറിസം, ഗതാഗതം, കായികം തുടങ്ങിയ മേഖലകളിലെ വികസനത്തിനായി ഇരുപതിൽപ്പരം നിർദ്ദേശങ്ങളാണ് കരട് പ്രോജക്ടിൽ ഉൾപ്പെടുത്തിയത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു, ടൗൺ റോട്ടറി ക്ലബ് സെക്രട്ടറി ജിതേഷ് നമ്പ്യാർ, അബ്ദുൾ ബഷീർ, സിസിൽ കെന്നത്ത്. അഡ്വ. കെ.ബി. ഹർഷകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രോജക്ട് നിർദ്ദേശങ്ങളുടെ ചർച്ച 22 ന് നടക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ അറിയിച്ചു.