മാവേലിക്കര : ഓണാട്ടുകര ഫുട്‌ബാൾ അക്കാദമിയുടെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ സത്യനേശൻ അദ്ധ്യക്ഷയായി. യോഗത്തിൽ ഓണാട്ടുകര സ്‌പോർട്‌സ് അക്കാദമി ഡയറക്ടർ രാജീവ് രാമൻ, കേരള സ്‌പോർട്‌സ് അക്കാദമി പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ഫുട്ട്‌ബോൾ പരിശീലകരായ ജ്യോതി, ശശി.സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.