മാവേലിക്കര : കർഷകരെ ചർച്ചക്ക് വിളിക്കാതെ അവരെ അടിച്ചമർത്തുന്ന മോദിയും റാങ്ക് ഹോൾഡേഴ്സിന് നേരെ പൊലീസിന്റെ ലാത്തി പ്രയോഗിക്കുന്ന പിണറായിയും സമരങ്ങളെ അടിച്ചമർത്തുന്ന നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് അർഹതപ്പെട്ട സർക്കാർ ജോലിക്കായി സമരം നടത്തുന്ന ഉദ്യോഗാർഥികൾക്കെതിരെ സംസ്ഥാന സർക്കാർ നരനായാട്ട് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.