തുറവൂർ: പാചക വാതക വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് ടൗണിൽ ഇന്ന് രാവിലെ 10 ന് അടുപ്പ് കൂട്ടി സമരം നടത്തും. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉഷാ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ്കണ്ണാടൻ മുഖ്യപ്രഭാഷണം നടത്തും.