മാവേലിക്കര: സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ബുദ്ധജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അധ്യക്ഷനായി.