അരൂർ:എഴുപുന്ന ഗ്രാമപഞ്ചായത്തിൽ കയർബോർഡിന്റെ ത്രിദിന സംരംഭകത്വ പരിശീലനപരിപാടി എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഇന്ന് പഠനയാത്രയോടെ സമാപിക്കും. പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീലേഖ അശോക്, ദീപ, വി.സുധീർ, കെ.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.