ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം പേരൂർകാരാഴ്മ 270-ാം നമ്പർ ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശാഖാ ഹാളിൽ നടക്കും. ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ അധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും.