ആലപ്പുഴ: പൊതുമേഖലാസ്ഥാപനമായ പാതിരപ്പള്ളിയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിൽ(കെ.എസ്.ഡി.പി) നിർമ്മാണം പൂർത്തിയായ നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റിന്റെ ഉദ്ഘാടനവും സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഓങ്കോളജി ഫാർമ പാർക്കിന്റെ ശിലാസ്ഥാപനവും നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ചെയർമാൻ സി.ബി.ചന്ദ്രബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും. ഇൻജക്ഷൻ പ്ലാന്റിനോടനുബന്ധിച്ച് നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും, ഒഫ്തലിക് സ്റ്റേഷൻ മന്ത്രി കെ.കെ.ശൈലജയും എൽ.വി.പി ബ്ലോഫിൽ സീൽ സ്റ്റേഷൻ മന്ത്രി ജി.സുധാകരനും എസ്.വി.പി വയൽ ഫില്ലിംഗ് സ്റ്റേഷൻ മന്ത്രി പി.തിലോത്തമനും ഉദ്ഘാടനം ചെയ്യും. ആധുനിക ശീതീകരണ സംവിധാനമായ എച്ച്.വി.എ.സി പ്ലാന്റിന്റെ സ്വിച്ച് ഓൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. എ.എം.ആരിഫ് എം.പി, എം.എൽ.എ മാരായ സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, ആർ.രാജേഷ്, യു.പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി.ഇക്ബാൽ എന്നിവർ മുഖ്യാതിഥികളാകും. എൻജിനിയറിഗ് കൺസൾട്ടന്റ് പി.എൽ.മോഹൻദാസ്, പേഴ്‌സണൽ മാനേജർ സി.വിനോദ്കുമാർ, പ്രൊഡക്ഷൻ മാനേജർ ടി.ആർ.സന്തോഷ്, ഫിനാൻസ് മാനേജർ എബിൻ കുര്യാക്കോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.