ആലപ്പുഴ: ആർദ്രം പദ്ധതി, വയോജനങ്ങളുടെ ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകി ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ 2021- 22 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ അവതരിപ്പിച്ചു. 6,86,90,342 രൂപ വരവും 6,67,00,600 രൂപ ചിലവും 19,89,742 രൂപ നീക്കിയിരിപ്പുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്. കൃഷി, ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

ബഡ്ജറ്റ് അവതരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.