ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ മാരാരിക്കുളം ജംഗ്ഷന് പടിഞ്ഞാറുവശത്തായി ആരംഭിക്കുന്ന സപ്ലൈക്കോ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണവും ആദ്യ വിൽപനയും നിർവഹിക്കും.