കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ പേരിൽ ഒരു കോടിരൂപയിലേറെ തട്ടിപ്പ് നടത്തിയ ശ്രീനാരായണ സ്മാരകട്രസ്റ്റ് പ്രസിഡന്റ് പി.പി മധുസൂദനൻ, സെക്രട്ടറി സി എസ് സന്തോഷ് ബാബു എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിയൻ നേതൃത്വത്തിൽ അഡ്വ.പി പി മധുസൂദനന്റെ കിടങ്ങറയിലുള്ള വസതിയിലേക്ക് നടന്ന മാർച്ചും ധർണ്ണയും യോഗം കൗൺസിലർ പി റ്റി മൻമഥൻ ഉദ്ഘാടനം ചെയ്തു. എ സി റോഡിൽ കിടങ്ങറ ജംഗ്ക്ഷന് സമീപം നടന്ന സമ്മേളനത്തിൽ . യൂണിയൻ ചെയർമാൻ പി വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു. കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം മുഖ്യപ്രസംഗം നടത്തി. യൂണിയൻ വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ അഡ്വ.എസ്. അജേഷ്‌കുമാർ, എ.കെ.ഗോപിദാസ് എം.പി പ്രമോദ്, കെ.കെ പൊന്നപ്പൻ, പി.ബി ദിലീപ് റ്റി എസ് പ്രദീപ്കുമാർ യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ പി സുബീഷ് വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് ശ്രിനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ഗോകുൽദാസ്, എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പി റ്റി സജീവ് തുടങ്ങിയവർ പങ്കെടുത്തു.