കായംകുളം: നഗരമദ്ധ്യത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകി അപകടങ്ങൾ പെരുകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച റോഡിൽ കൊടി കുത്തി പ്രതിഷേധിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് ഉദ്ഘാടനം ചെയ്തു . യൂവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രതീഷ് എരുവ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ് ,മണ്ഡലം സെക്രട്ടറി പി.കെ സജി യൂവമോർച്ച ജില്ലാ ഉപദ്ധ്യക്ഷൻ ഹരിഗോവിന്ദ്, ജില്ലാ സെക്രട്ടറിമാരായ അരുൺ ദേവികുളങ്ങര, മഹേഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ഋഷി. വി നാഥ് കർഷക മോർച്ച ഭാരവാഹി പി.കെ മധു, പഞ്ചായത്ത് ഭാരവാഹി സജി, അമൽ, അഖിൽ, സിദ്ധാർത്ഥ് രാജി, ഋഷി, സച്ചി, വിഷ്ണു, മനു, ലിബിൻ എന്നിവർ നേതൃത്വം നൽകി