മാവേലിക്കര- മാവേലിക്കരയുടെ വലിയ വികസനപദ്ധതിയെന്ന് അവകാശപ്പെടുന്ന കണ്ടിയൂർ ബൈപ്പാസിന്റെ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതിയാണ് മാവേലിക്കര എം.എൽ.എ ആർ.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.വി.ഗോപകുമാർ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് മാവേലിക്കര എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, ബി.ജെ.പി ജില്ലാ ട്രഷറർ കെ.ജി.കർത്താ, സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിനു ചാങ്കൂരേത്ത്, സെക്രട്ടറിമാരായ പീയുഷ് ചാരുംമൂട്, അനിൽ പുന്നക്കാകുളങ്ങര, കെ.ആർ.പ്രദീപ്‌, ട്രഷറർ മോഹൻകുമാർ അറുനൂറ്റി മംഗലം, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജയകുമാർ പരമേശ്വരത്ത്, രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജേന്ദ്രനാഥ് ഈരിക്കത്തറ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.