ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പിതാവ് കുറ്റക്കാരനെന്ന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.അഡീഷണൽ സെഷൻസ് ജഡ്ജി പി.എസ് ശശികുമാർ നാളെ വിധി പറയും.ജില്ലയുടെ തെക്കൻമേഖലയിലെ പൊലീസ് സ്‌റ്റേഷന്റെ പരിധിയിൽ 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11 വയസുള്ള മകളെ നാൽപ്പത്തിയാറുകാരനായ പിതാവ് തുടർച്ചയായി പീഡിപ്പിച്ചെന്നാണ് കേസ്. പിതാവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ രണ്ടാംപ്രതിയാക്കിയെങ്കിലും ഇവർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി