കായംകുളം : ആർട്ട് ഫൗണ്ടേഷൻ ഒഫ് യൂണിക്ക് മലയാളിയുടെ ഉദ്ഘാടനവും സർഗസംഗമവും ഇന്ന് ഉച്ചയ്ക്ക് 2.30ന് വേലൻചിറ ജനശക്തി പബ്ളിക് സ്കൂളിൽ (അനിൽ പനച്ചൂരാൻ നഗറിൽ) നടക്കും. പൊതുസമ്മേളനം അഡ്വ. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ഉദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. അഡ്വ.എം.ലിജു ലോഗോ പ്രകാശനം ചെയ്യും. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി വാർഡ് കായംകുളം നഗരസഭാ കൗൺസിലർമാരായ അശ്വനിദേവ്, പി.ഹരിലാൽ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ.രാജേഷ് എന്നിവർ സംസാരിക്കും. പ്രസിഡന്റ് വിജയൻ ചെമ്പക അദ്ധ്യക്ഷനാകും. സെക്രട്ടറി സഞ്ജിവ് ചെറുവള്ളി സ്വാഗതവും ജോയിന്റ് സെക്രട്ടറി അജി കായംകുളം നന്ദിയും പറയും.. വൈസ് പ്രസിഡന്റ് കെ.പി.എ.സി ഭൻസരിദാസ് ആമുഖ പ്രഭാഷണം നടത്തും. കലാസാഹിത്യമേഖലകളിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി പ്രത്സാഹിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.