പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് വികസന സെമിനാർ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീമോൾ ഷാജി വികസന രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എസ്.എൻ.ഗിരീഷ്, ശോഭന, എൻ.പി.അച്ചുതൻ നായർ ,ദേവരാജപണിക്കർ, കെ.കെ.രഘുവരൻ തുടങ്ങിയവർ സംസാരിച്ചു.