t-ponnappan

എടത്വ: ആദ്യകാല സിനിമ, നാടക നടൻ കോയിൽമുക്ക് മുപ്പതിൽചിറ ടി.പൊന്നപ്പൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ആകാശപ്പറവകൾ, അശോകന്റെ അശ്വതിക്കുട്ടിക്ക്, നുണയൻ നാണു എന്നീ സിനിമാകളിലും ഏഴ് രാത്രികൾ, സർവാണി പാച്ചുപിള്ള എന്നീ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എൻ.പി. പൊന്നമ്മ. മക്കൾ: അശോകൻ, അജയൻ, അനിൽകുമാർ, അനുകുമാർ, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: സുവർണ്ണ, അനിത, പ്രഭ, സന്ധ്യ.