എടത്വാ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് വളഞ്ഞവഴി നെടുംപറമ്പിൽ ഹാരീഷാണ് അറസ്റ്റിലായത്. നീരേറ്റുപുറത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായിരുന്ന യുവതിയെ പരിചയപ്പെട്ട ഹാരീഷ് വിവാഹ വാഗ്ദാനം നൽകി പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് എടത്വാ പൊലീസ് ഇന്നലെ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ വെച്ചാണ് ഹരീഷിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.