ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരംഎകെ ആന്റണി എം.പിയുടെ ഫണ്ടിൽനിന്നും 85 ലക്ഷം രൂപ അനുവദിച്ചു. ആയാപറമ്പ് ഹൈസ് സ്കൂളിലെ ഐഡിയൽ ലാബിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. കേരള വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ രണ്ട് ഐഡിയൽ ലാബുകൾ പ്രഖ്യാപിച്ചതിൽ ഒന്ന് ഹരിപ്പാട് ആയാപറമ്പ് ഹൈസ്കൂളിലായിരുന്നു. കെട്ടിട പരിമിതി മൂലം അത് ഹരിപ്പാട് ഗവ. ബോയ്സ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. 85 ലക്ഷം രൂപ മുടക്കി പുതുതായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.