ആലപ്പുഴ: ബിനോയ് വിശ്വം എം.പി നയിച്ച എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ രണ്ടാംദിന പര്യടനവും ആവേശം വാരിവിതറി.
ആലപ്പുഴ മണ്ഡലത്തിലെ പാതിരപ്പള്ളിയിലായിരുന്നു ആദ്യ സ്വീകരണം പാതിരപ്പള്ളിയിൽ നടന്നു.
അമ്പലപ്പുഴ മണ്ഡലത്തിലെ വളഞ്ഞവഴിയിലും ഹരിപ്പാടും കായംകുളത്തുമായിരുന്നു മറ്റ് സ്വീകരണങ്ങൾ.
ഇന്ന് രാവിലെ 10ന് മാവേലിക്കര മണ്ഡലത്തിലെ ചാരുംമൂട് നടക്കുന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ജേക്കബ് ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ കെ.രാഘവൻ സ്വാഗതം പറയും. 11ന് ചെങ്ങന്നൂർ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ജി.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. കൺവീനർ എം എച്ച് റഷീദ് സ്വാഗതം പറയും.