ഹരിപ്പാട്: കരുവാറ്റയി​ലെ ജൂവലറിയി​ൽ മോഷണം നടത്തി​യ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കരുവാറ്റയിലെ ജൂവലറി കുത്തിത്തുറന്ന് 16 പവൻ സ്വർണം മോഷ്ടിച്ചത്. കടക്കുള്ളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സെൻസറി​ൽ നിന്നും മൊബൈലിലേക്ക് മെസേജ് വന്നതി​നെത്തുടർന്ന് ഉടമയും മകനും ഉടൻ തന്നെ സ്ഥലത്തെത്തി​യപ്പോൾ ഒരു വാഹനം ഇവി​ടെ പോകുന്നത് കണ്ടി​രുന്നു. ദേശീയപാതയിലും കരുവാറ്റ, വീയപുരം, മാന്നാർ ഭാഗങ്ങളി​ലെയും സി.സി ടിവി ദൃശ്യങ്ങളാണ് വാഹനം കണ്ടെത്താനായി പൊലീസ് പരിശോധിക്കുന്നത്.