photo
എസ്.എൻ.ഡി.പി യോഗം വടക്കനാര്യാട് റോഡ് മുക്ക് 5471-ാം നമ്പർ ശാഖയിലെ യൂത്ത് മൂവ്‌മെന്റ് യൂണി​റ്റ് രൂപീകണ യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ എം.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം വടക്കനാര്യാട് റോഡ് മുക്ക് 5471-ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്‌മെന്റ് യൂണി​റ്റ് രൂപീകരിച്ചു. അമ്പലപ്പുഴ യൂണിയൻ കൗൺസിലർ എം.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് താലൂക്ക് പ്രസിഡന്റ് പി.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ജയദേവൻ, ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ മാളിയേക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി.അനിയപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസേനൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആർ.ഷൈൻ (പ്രസിഡന്റ്), പി.എം.മഹേഷ് (വൈസ് പ്രസിഡന്റ്), പി.ദീപ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.