 
പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കുട്ടികളെ വി.എൻ.ബാബു ആദരിച്ചു. ശാഖ പ്രസിഡന്റ് യു.ആർ.ജയചന്ദ്രൻ, സെക്രട്ടറി ആനന്ദൻ, യൂണിയൻ കമ്മിറ്റിയംഗം അഖിൽ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യു.ആർ.ജയചന്ദ്രൻ (പ്രസിഡന്റ്), സാബു (വൈസ് പ്രസിഡന്റ്), ആനന്ദൻ (സെക്രട്ടറി), അഖിൽ അപ്പുക്കുട്ടൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.