vbb
എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന എം. ഡി ഷാജി ബോൺസലെ അനുസ്മരണ സമ്മേളനവും സ്കോളർഷിപ്പ് വിതരണവും എസ്. എൻ. ഡി. പി യോഗം കൗൺസിലർ പി. ടി മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന എം. ഡി ഷാജി ബോൺസലെ അനുസ്മരണ സമ്മേളനവും സ്കോളർഷിപ്പ് വിതരണവും എസ്. എൻ. ഡി. പി യോഗം കൗൺസിലർ പി. ടി മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ. സി. എം ലോഹിതൻ, ഡോ.ബി. സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി. ശ്രീധരൻ, ടി. മുരളി, പി. എസ് അശോക് കുമാർ, ദിനു വാലുപറമ്പിൽ, ഡി. ഷിബു, കെ. സുധീർ, യൂണിയൻ പഞ്ചായത്ത്‌ അംഗങ്ങളായ വി. മുരളീധരൻ, ഡി. സജി, ഡോ. വി അനുജൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ സുരബാല, സെക്രട്ടറി ലേഖ മനോജ്‌ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എം. സോമൻ നന്ദിയും പറഞ്ഞു.