മാവേലിക്കര: ഗുരു നിത്യനിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ മാതൃഭാഷാ ദിനാചരണവും പ്രതിമാസ പുസ്തകാവതരണവും മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനായി. ശശി തരൂരിന്റെ ദേശീയതയുടെ ഉത്കണ്ഠ എന്ന കൃതി പ്രൊഫ.ഡോ.പഴകുളം സുഭാഷ് അവതരിപ്പിച്ചു. മുതുകുളം മോഹൻദാസ്, ടി.ആർ.രാജന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലൈബ്രറി അംഗങ്ങളായ മുനിസിപ്പൽ കൗൺസിലർ അനിവർഗീസ്, തഴക്കര ഗ്രാമപഞ്ചായത്ത് അംഗം ഉഷ.എൽ എന്നിവരെ അനുമോദിച്ചു. ഷീനയുടെ കവിതാസമാഹാരം നോവലിസ്റ്റ് കെ.കെ.സുധാകരൻ താലൂക്ക് ലൈബ്രറി ഭരണസമിതി അംഗം വാസന്തി പ്രദീപിന് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കര, പ്രോഗ്രാം കൺവീനർ റെജി പാറുപ്പുറത്ത്, നൈനാൻ ജോർജ്, അജി നിറം എന്നിവർ സംസാരിച്ചു.