 
ചേർത്തല: മുട്ടം മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം മന്ത്റി പി. തിലോത്തമൻ നിർവഹിച്ചു.
മുനിസിപ്പൽ ചെയർപഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.എസ്. സാബു,ലിസി ടോമി, സ്മിതാ സന്തോഷ്, ഷീജ സന്തോഷ്, വാർഡ് കൗൺസിലർ ജാക്‌സൺ മാത്യു, കെ.എസ്. സലിം എന്നിവർ സംസാരിച്ചു. മന്ത്റി പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്.