photo
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് രൂപീകരിച്ച മത്സ്യ ക്ലബുകൾ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് സഹകരണ വകുപ്പ് ചേർത്തല അസി. രജിസ്ട്രാർ കെ. ദീപു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് രൂപീകരിച്ച മത്സ്യ ക്ലബുകൾ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് സഹകരണ വകുപ്പ് ചേർത്തല അസി. രജിസ്ട്രാർ കെ. ദീപു ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേ​റ്റി​വ് ചെയർമാൻ എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. മത്സ്യ കൊയ് ത്തെന്ന പേരിലാണ് വിവിധ മത്സ്യ ക്ലബുകളുടെ വിളവെടുപ്പും വിപണനവും ബാങ്ക് സംഘടിപ്പിച്ചിരിക്കുന്നത്
ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം കെ.കൈലാസൻ, സി.കെ. ശോഭനൻ, ജി. മുരളി, രവീന്ദ്രൻ, ബിജു എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം ടി. രാജീവ് സ്വാഗതവും കെ.ഷൺമുഖൻ നന്ദിയും പറഞ്ഞു. തിലോപ്പിയാണ് ബയോ ഫ്ളോക് കൃഷിയിലൂടെ വളർത്തിയത്. മൂവായിരത്തിനടുത്ത് മത്സ്യകുഞ്ഞുങ്ങളെയാണ് ആദ്യ ഘട്ടത്തിൽ നിക്ഷേപിച്ചിരുന്നത്. പ്രോട്ടീൻ അടങ്ങിയ തീ​റ്റയുപയോഗിച്ചാണ് വളർത്തിയത്. പടുതാകുളത്തിലും പരമ്പരാഗത കുളത്തിലും ബയോ ഫ്ളോക്കിലുമായി പന്ത്റണ്ടോളം മത്സ്യ ക്ലബുകൾ മത്സ്യ കൃഷി നടത്തുന്നുണ്ട്. ഉറവ മത്സ്യ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിന് ശേഷം ദേശീയ പാത കേന്ദ്രീകരിച്ച് പ്രത്യേക വിപണന കേന്ദ്രം വഴി മത്സ്യങ്ങൾ വിപണനം നടത്തി.