football
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

എടത്വാ: സുർജിത്ത് ചികിത്സ ധനസമാഹരണത്തിനായി നടന്നുവന്ന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. തലവടി 11ാം വാർഡ് കറത്തേറി സുർജിത്തിന്റെ ചികിത്സ സഹായത്തിനായി എഫ്.സി തലവടിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഫുട്ബാൾ ടൂർണമെന്റാണ് സമാപിച്ചു. പാൻക്രിയാസ് രോഗത്തെ തുടർന്ന് ചികിത്സയിലായ സുർജിത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ധനസമാഹരണം നടത്തിയിരുന്നു. തലവടി സ്വദേശികളായ ഫുട്ബാൾ പ്രേമികളാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഇതോടെ എഫ്.സി തലവടിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിൽ എഫ്.ബി കേളമംഗവും പ്രിയദർശിനി തലവടിയും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും പ്രിയദർശി ക്ലബാണ് വിജയിച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ സമ്മാനദാനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ക്രിസ്റ്റോ അദ്ധ്യക്ഷത വഹിച്ചു. നന്ദു, യദുകൃഷ്ണ എന്നിവർ സംസാരി​ച്ചു.