ആലപ്പുഴ: ഹരിപ്പാട് മുട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുട്ടത്ത് സുധ ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തുന്ന 2021 മുട്ടത്ത് സുധ അവാർഡ് എസ്.എസ്.പ്രദീപിന്റെ 'സൈബർ മുറ്റത്ത് ഒരു തുമ്പി' എന്ന കവിത ഗ്രന്ഥം തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കവിയും, മുൻ ജില്ലാ ജഡ്ജിയുമായിരുന്ന എം.സുധാകരന്റെ സ്മരണയ്ക്കായി ഏർതെടുത്തിയതാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. മേയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. 50 വയസിൽ താഴെയുള്ള കവികളിൽ നിന്നും സ്വീകരിച്ച 55 പുസ്തകങ്ങളിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. മണ്ണാർശാല മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിലെ ജോയിന്റ ആ.ടി.ഒയാണ് കവി എസ്.എസ്.പ്രദീപ്.
വാർത്താസമ്മേളനത്തിൽ അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ അമ്പലപ്പുഴ ഗോപകുമാർ, ട്രസ്റ്റ് വർക്കിംഗ് പ്രസിഡന്റ് വി.പി.ജയചന്ദ്രൻ, അവാർഡ് കമ്മിറ്റി ചരിമൻ സുരേഷ് മണ്ണാറശാല, ട്രസ്റ്റ് സെക്രട്ടറി മുട്ടം സിയാർ, ആചാര്യ ട്രസ്റ്റ് അംഗങ്ങളായ പ്രൊഫ. ഇന്ദിര അശോക്, ഡോക്ടർ വി.സുഭാഷ് എന്നിവർ പങ്കെടുത്തു.