ambala
പുറക്കാട് ശ്രീ നാരായണ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ത്രിദിന എൻ.സി.സി കേഡർ ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻ്റർ ബ്രിഗേഡിയർ ഡി.എ.ബി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: പുറക്കാട് ശ്രീ നാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ത്രിദിന എൻ.സി.സി കേഡർ ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഡി.എ.ബി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ 11 കേരള ബറ്റാലിയൻ എൻ.സി.സി കമാന്റിംഗ് ഓഫീസർ കേണൽ അഭിജിത്ത് ബാംറേ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.ടി.മധു, പ്രിൻസിപ്പൽ ഇ പി.സതീശൻ, സുബേദാർ മേജർ സനിൽകുമാർ, എൻ.സി.സി ഓഫീസർ ലഫ്റ്റനൻ്റ് ആർ.കെ.ജയൻ എന്നിവർ പങ്കെടുത്തു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.