
കുമരകം: എസ്.എൻ.ഡി.പി യോഗം കുമരകം വടക്ക് 38-ാം നമ്പർ ശാഖാ പ്രസിഡന്റ് തൈക്കൂട്ടത്തിൽ ടി.ഡി.ഹരിദാസ് (ഹരിയപ്പി - 54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.വിരുപ്പുകാല ശ്രീ നാരായണ ബോട്ട് ക്ലബ് പ്രസിഡന്റ്, കുമരകം 1070 സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കെ.ടി.ഡി.സി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം, വാട്ടർ സ്കേപ്സ് യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: യമുന. മക്കൾ: അഞ്ജിത, അർച്ചന. മരുമകൻ: ഹരികൃഷ്ണൻ (കണിച്ചുകുളങ്ങര).