ആലപ്പുഴ: പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടപ്പാക്കുന്ന സൈബർശ്രീ പ്രോജെക്ടിൽ 2021 വർഷത്തെ പരിശീലനങ്ങൾക്കായി പട്ടികജാതി വിഭാഗത്തിലെ ബി.ടെക്/ഡിഗ്രി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഫ്‌ട്വെയർ ടെസ്റ്റിംഗ്, ഐ.ടി ഓറിയന്റഡ് ബിസിനസ് മാനേജ്മന്റ്, വിഷ്വൽ ഇഫക്ട് ആൻഡ് ത്രീ ഡി അനിമേഷൻ (വി.എഫ്.എക്സ് ആന്റ് ത്രീഡി), ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കിൽ എന്നിവയിലാണ് പരിശീലനം. ഈ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് 5000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. ആറ്മാസമാണ് കാലാവധി. അപേക്ഷ തപാൽ ആയിട്ടോ cybersricdit@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ആയിട്ടോ അയക്കാം. ഫോൺ: 0471 2933944, 9447401523, 9895788334 വെബ്സൈറ്റ്: www.cybersri.orgൽ.