photo
കേരളത്തിലെയും തമിഴ്‌നാട്ടിലെയും റോട്ടറി ക്ലബുകൾ പങ്കെടുത്ത അന്തർ സംസ്ഥാന സംഗമം റീജിയണൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കേരളത്തിലെയും തമിഴ്‌നാട്ടിലെയും റോട്ടറി ക്ലബുകൾ പങ്കെടുത്ത അന്തർ സംസ്ഥാന സംഗമം ചേർത്തല ടൗൺറോട്ടറി ക്ലബ് ഹാളിൽ നടന്നു. റീജിയണൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ഗവർണർ ഡോ.തോമസ് വാവാനി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. തമിഴ്‌നാട് റോട്ടറി ഗവർണർ പാണ്ഡ്യൻ,തമിഴ്‌നാട്ടിലെയും കേരളത്തിലെയും നിയുക്ത ഗവർണർമാരായ ഡോ. സുമിത്രൻ, ഭരണീധരൻ, റോട്ടറി പബ്ലിക് ഇമേജ് ചെയർമാനായ പി.ആർ.വിജയകുമാർ, അസി. ഗവർണർ സുബൈർ ഷംസ്, ചേർത്തല റോട്ടറി ക്ലബ് പ്രസിഡന്റ് പി.സന്തോഷ് എന്നിവർ സംസാരിച്ചു.