 
പൂച്ചാക്കൽ: ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ സെബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ.എൽ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് 26 ന് സമാപിക്കും. കൃഷി, പാചകം, കരകൗശലം, യോഗ, കാർഷിക മത്സരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. യൂണിയൻ കൗൺസിലർമാരായ വി.ശശികുമാർ, ബിജുദാസ്, പ്രിൻസിപ്പൽ പ്രൊഫ. ബിബി തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ, ക്യാമ്പ് കൺവീനർ സംഗീത, വിദ്യാർത്ഥി പ്രതിനിധികളായ സി.എം.നന്ദന, പി.എച്ച്. ആമിന തുടങ്ങിയവർ പങ്കെടുത്തു.