മാവേലിക്കര: കേരളത്തിലേക്കുള്ള പ്രവേശന പാതകൾ അപ്രതീക്ഷിതമായി അടച്ച കർണാടകയുടെ നടപടി ഏകപക്ഷീയവും അൺലോക്ക് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. കൊവിഡാനന്തര കാലഘട്ടത്തിൽ ചരക്കു ഗതാഗതവും പൊതു ഗതാഗതവും സാധാരണ നിലയിലാക്കാനായി പ്രായോഗിക നടപടികൾ സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ നടപടികളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തികളിൽ നിന്ന് കർണാടക സർക്കാർ പിന്മാറണമെന്നും ഗതാഗത നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.