t

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4305 ആയി. ഒരാൾ വിദേശത്തു നിന്ന് എത്തിയതാണ്. 263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 531പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 72,273 പേർ രോഗ മുക്തരായി.

ഇന്നലെ കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 1238 ആരോഗ്യപ്രവർത്തകർക്ക് 16 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്സിൻ നൽകി. 46 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. കൂടാതെ ആറു കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണിപ്പോരാളികളായ 289 ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകി.