മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി​.കെ.മാധവൻ സ്മാരക 526ാം നമ്പർ ഉമ്പർനാട് ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ ഹാളിൽ നടന്നു. യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷനായി. യൂണിയൻ ജോ.കൺവീനർ എം.എൻ ഹരിദാസ്, അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അംഗം വിനു ധർമ്മരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസി‌ഡന്റ് വിനോദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.എസ് മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി സുഭാഷ് (പ്രസിഡന്റ്), റജി (വൈസ് പ്രസിഡന്റ്), റ്റി.ആർ ഗോപാലകൃഷ്ണൻ (സെക്രട്ടറി), എൻ.വിജയൻ (യൂണിയൻ കമ്മറ്റി അംഗം), രാമചന്ദ്രൻ, രാജൻ, രാധാകൃഷ്ണൻ, ശശി, മോഹനൻ, ലത സുരേന്ദ്രൻ, ഗോപകുമാർ (കമ്മി​റ്റി അംഗങ്ങൾ), സുഗുണൻ, ഓമനക്കുട്ടൻ, ശശിധരൻ (പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.