 
ആലപ്പുഴ: നാഷണൽ സർവീസ് സ്കീം തിരുവമ്പാടി ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച 180 പുസ്തകങ്ങൾ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയ്ക്കു സംഭവനയായി നൽകി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബാലൻ സി.നായർ അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജ്യോതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. സിന്ധു, അദ്ധ്യാപകരായ ജ്യോതികൃഷ്ണ, ബിനു കെ.ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എസ്. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. പി. വിശ്വനാഥ് സ്വാഗതവും ആർ.എസ്. വിജയൻ പിള്ള നന്ദിയും പറഞ്ഞു.